ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ മുഴുവൻ സർക്കാർ എൽ.പി സ്‌കൂളുകളിലും ''മുത്താഴം''എന്ന പേരിൽ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിക്കു തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എം.കെ.വേണുകുമാർ നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. വിശ്വപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ ആലപ്പുഴ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ബി.ആർ.സി പ്രോജക്ട് ഓഫീസർ ജൂലി എസ്. ബിനു, ട്രെയിനർ രാജീവ്, പഞ്ചായത്തംഗം ഐ. തമ്പി, ബിന്ദു ശിവാനന്ദൻ, ഹെഡ്മിസ്ട്രസ് മിനി കെ. നായർ, എസ്എംസി അംഗം സുരേഷ് എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ പഞ്ചായത്ത് തനത്ഫണ്ടിൽനിന്നു 20 ലക്ഷം രൂപയാണ് നാല് സ്‌കൂളുകൾക്കായി വകയിരുത്തിയിട്ടുള്ളത്. ചേപ്പാട് തെക്ക് എൽപി സ്‌കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ് മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗം ശാലിനി, ഹെഡ്മിസ്ട്രസ് ബിന്ദു എന്നിവർ സംസാരിച്ചു. ചേപ്പാട് വടക്ക് ഗവ.എൽ.പി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ഡി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സി.കെ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിനു കെ. സാമുവൽ മുഖ്യ പ്രഭാഷണം നടത്തി. കണിച്ചനെല്ലൂർ ജിഎൽപിഎസിൽ മുതുകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാടയിൽ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ജാസ്മിൻ, വി. സനിൽകുമാർ, ഷൈനി, ഹെഡ്മിസ്ട്രസ് റെനി വി.കുര്യൻ, എസ്.എം.സി ചെയർപേഴ്‌സൺ വീണ എന്നിവർ സംസാരിച്ചു.