ഹരിപ്പാട് : ഹരിപ്പാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി ആരംഭിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്ന തൈനടീൽ യോഗം പി.ടി.എ പ്രസിഡന്റ് ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ വിവിധ ഇനം വഴുതന, വെണ്ട, മുളക്, വെള്ളരി തുടങ്ങിയവയുടെ തൈകൾ സ്കൂൾ പ്രിൻസിപ്പൾ ജയശ്രീ.എ, എൻ.എസ. എസ് കോ-ഓർഡിനേറ്റർ സി.ജസീന്ത, എൻ.എസ്.എസ് ലീഡർ സന്ദീപ് സുരേഷ്, സീനിയർ അദ്ധ്യാപകരായ അബ്ദുൾ സലാം എന്നിവർ തൈകൾ നട്ടുക്കൊണ്ട് നിർവഹിച്ചു. സുനിൽകുമാർ.ഡി, സ്റ്റാഫ് സെക്രട്ടറി എസ്.നസീമുദീൻ എന്നിവർ സംസാരിച്ചു.