-fghh

പൂച്ചാക്കൽ: അരൂക്കുറ്റി പാലത്തിൽ രൂപപ്പെട്ട കുഴികൾ അടച്ചു തുടങ്ങി. നാഷണൽ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ അരൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം തുടങ്ങിയതോടെയാണ് അരൂക്കുറ്റി പാലത്തിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിട്ടു തുടങ്ങിയത്. എന്നാൽ പാലത്തിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽപ്പെട്ട് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടതോടെ പരാതികൾ ഉയർന്നിരുന്നു. സിപി എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി മന്ത്രി പി.എ മുഹമ്മദ് റിയാസിനും പരാതി നൽകിയതിനെത്തുടർന്നാണ് നടപടി ഉണ്ടായത്.