ഹരിപ്പാട്: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം മുതുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം കെ.വാമദേവൻ അധ്യക്ഷനായി. എൽ.സി സെക്രട്ടറി കെ.എസ്.ഷാനി, സുസ്മിത ദിലീപ്, എസ്.സന്തോഷ്, കെ.സുരേഷ്, കെ.പി.ശോഭനൻ, കെ.ബി.ഗോപാലകൃഷ്ണപിള്ള, കെ.ഉദയഭാനു എന്നിവർ സംസാരിച്ചു.