ഹരിപ്പാട്: തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ തുടങ്ങുന്നതിനായി ചിങ്ങോലി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള വനിതാ ഘടക പദ്ധതിക്ക് 2-ാംവാർഡിൽ തുടക്കം കുറിച്ചു. ചിങ്ങോലി 12-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നുള്ള വായ്പാ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു . ബാങ്ക് പ്രസിഡന്റ് അഡ്വ.വി.ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. തയ്യൽ, കാറ്ററിംഗ് യൂണിറ്റുകൾ തുടങ്ങുന്നതിനാണ് ആദ്യം സഹകരണ ബാങ്കിൽ നിന്നും വായ്പ നല്കിയിട്ടുള്ളത്. പ്രവർത്തന മികവ് വിലയിരുത്തിയാണ് തുടർ വായ്പകൾ അനുവദിക്കുന്നത്. സന്നദ്ധരായ യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള എല്ലാവിധ സഹായ സഹകരണങ്ങളും സാങ്കേതിക പരിജ്ഞാനവും നൽകും. ബോർഡ് മെമ്പർ സദാനന്ദൻ ,പദ്ധതി ഗുണഭോക്താക്കളായ ഷിജോ വർഗ്ഗീസ്, ദീപ്തി, രജിത തുടങ്ങിയവർ പങ്കെടുത്തു