മാന്നാർ : കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ കുറ്റിയിൽമുക്ക് മുതൽ കോയിക്കൽമുക്ക് വരെ അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനായി 28 ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ മാന്നാർ കോയിക്കൽമുക്ക് മുതൽ കുറ്റിയിൽ മുക്ക് വരെയുള്ള റോഡിൽ വാഹന ഗതാഗതം പൂർണമായും നിരോധിക്കും. വാഹനങ്ങൾ ആലുമ്മൂട്-പുഞ്ച റോഡ്, തട്ടാരമ്പലം - മാന്നാർ റോഡ് എന്നീ റോഡുകളിലൂടെ തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് മാന്നാർ നിരത്ത് വിഭാഗം അസി.ൻജിനിയർ അറിയിച്ചു.