ചേർത്തല:എസ്.എൻ.ഡി.പി യോഗം 729-ാം നമ്പർ മാടയ്ക്കൽ ശാഖയിലെ കൊച്ചുകുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ ആഗസ്റ്റ് 4വരെ നടക്കും. നാളെ രാവിലെ 9.30ന് നാരായണീയപാരായണം,വൈകിട്ട് 5.30ന് വിഗ്രഹ ഘോഷയാത്ര,7ന് ദീപപ്രകാശനം അഡ്വ.വി.എൻ.ശുഭാംഗൻ നിർവഹിക്കും.തന്ത്രി വി.പി.കുമാരൻ വിഗ്രഹ പ്രതിഷ്ഠ നടത്തും.ഭാഗവത രത്നം തണ്ണീർമുക്കം സന്തോഷ് കുമാറാണ് യജ്ഞാചാര്യൻ.31ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം,ഉണ്ണിയൂട്ട്. ആഗസ്റ്റ് ഒന്നിന് രാവിലെ 10.45ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാരാജഗോപാല മന്ത്രാർച്ചന. 2ന് രാവിലെ 11ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.3ന് രാവിലെ 11ന് കുചേലസദ്ഗതി, വൈകിട്ട് 5.30ന് മഹാശനീശ്വരപൂജ. 4ന് രാവിലെ 10.45ന് സ്വധാമപ്രാപ്തി, 11ന് അവഭൃഥസ്നാനം,തുടർന്ന് നാരായണ സദ്യ.