പൂച്ചാക്കൽ: ജനകീയ പങ്കാളിത്തത്തോടെ വികസനം ലക്ഷ്യമിട്ട് അരൂർ എം.എൽ.എയുടെ പഞ്ചായത്ത് തല വികസന യാത്രയ്ക്ക് തുടക്കമായി .ആദ്യ ദിവസം രണ്ട് പഞ്ചായത്തുകളിലായി പതിനൊന്ന് കോടിരൂപയുടെ പദ്ധതികൾ ഉടൻ പൂർത്തീകരിക്കുവാൻ തീരുമാനമായി. അരൂർമണ്ഡലത്തിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ക്ഷണിക്കപ്പെട്ടവരുമായി സമ്പൂർണ്ണ വികസന അരൂർ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് വികസന യാത്ര. അരുക്കുറ്റി ഗ്രാമപഞ്ചായത്തിൽ നിന്നാരംഭിച്ചുയാത്ര ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഷറഫ് വെള്ളേഴുത്ത് അദ്ധ്യക്ഷനായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത മുഖ്യാഥിതിയായി. പെരുമ്പളത്ത് ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.വി ആശ.അദ്ധ്യക്ഷയായി.