photo

ചേർത്തല : തണ്ണീർമുക്കം ബണ്ട് റോഡ് കടക്കൽ വാഹന യാത്രക്കാർക്ക് വെല്ലുവിളിയാകുന്നു. ഒന്നാം ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും ബണ്ടിലെ റോഡുകളിലാണ് കുഴികൾ നിറഞ്ഞിട്ടുള്ളത്. വർഷങ്ങളായി ബണ്ടിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് കാരണം. ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന മാർഗമാണിത്. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ ആയിരങ്ങളാണ് ദിവസേനകടന്നു പോകുന്നത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾ ഏറെ സമയമെടുത്താണ് കടക്കുന്നത്.
നിർമ്മാണ സമാഗ്രികളുമായി വരുന്ന നൂറുകണക്കിനു ലോറികളും ഇതിലൂടെ കടന്നു പോകുന്നുണ്ട്. ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് പതിവായി. ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിലാണ് റോഡെങ്കിലും കൃത്യമായി അറ്റുകുറ്റപ്പണികൾ നടക്കുന്നില്ലെന്നാണ് വിമർശനം.വൻ ടൂറിസം സാദ്ധ്യതകളുള്ള ഈ പാതയെ സംരക്ഷിക്കാൻ സർക്കാർ മുൻകൈയ്യെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.