tur

തുറവൂർ: പഞ്ചായത്ത് രാജ് നിയമം ലംഘിച്ച പ്രസിഡൻ്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കുത്തിയതോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി അംഗങ്ങൾ പ്ളക്കാർഡുമേന്തി കുത്തിയിരുന്ന് പ്രതിക്ഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാർ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതിനെ തുടർന്ന് കഴിഞ്ഞ 17 ന് അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്തിരുന്നു. സി.പി.എം അംഗങ്ങളൊഴികെ 10 പേർ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മിനിട്സിൽ ഒപ്പുവയ്ക്കാതെ, വ്യാജരേഖ ചമച്ച ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പ്രസിഡന്റ് സ്വീകരിക്കുന്നതെന്ന് പ് ബി.ജെ.പി അംഗങ്ങളായ എൻ. രൂപേഷ് പൈ, എസ് കൃഷ്ണദാസ്, ശ്രീദേവി എന്നിവർ പറഞ്ഞു.