ആലപ്പുഴ : നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന ബോട്ട് ക്ലബ്ബുകൾക്കുള്ള ബോണസിന്റെ അഡ്വാൻസ് തുക ആഗസ്റ്റ് അഞ്ച് മുതൽ നൽകി തുടങ്ങും. ബോട്ട് റേസ് കമ്മിറ്റിയുടെ ചെയർമാനും കളക്ടറുമായ അലക്‌സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കടിക്കുന്ന പെയിന്റ് കറുപ്പോ, തടിയുടെ നിറമോ ആകണം. പവലിയന്റെ ഷീറ്റ് മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ ഓഗസ്റ്റ് ആദ്യം പൂർത്തിയാക്കും