മാന്നാർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാന്നാർ പഞ്ചായത്ത് പതിനൊന്നാം വാർഡ് കുട്ടംപേരൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജുതോമസിന്റെ വിജയത്തിനായി വികസന സന്ദേശ ജാഥയും ബുത്ത് തല സ്വീകരണ പര്യടനവും സംഘടിപ്പിച്ചു. എൽ.ഡി.എഫ് കുന്നത്തൂർ ഇലക്ഷൻ കമ്മിറ്റി ഓഫിസിൽ നിന്ന് ആരംഭിച്ച വികസന സന്ദേശജാഥ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് സെക്രട്ടറി സി.പി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ജാഥ വെട്ടത്തേത്ത് മുക്കിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.അർ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ച സമാപാന സമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരയ്‌ക്കൽ സ്വാഗതം പറഞ്ഞു.സമാപന സമ്മേളനത്തിൽ മാത്യു ജി.മനോജ് നന്ദി പറഞ്ഞു.വിവിധ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ കോശി അലക്സ്, പുഷ്പലത മധു, ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ, വാർഡ് സെക്രട്ടറി പി.എൻ ശെൽവരാജാൻ, മാവേലിക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ്, വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹൻ, മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ഘടകകക്ഷി നേതാക്കളായ മുഹമ്മദ് ഷാനി, കുര്യൻ മാനാമ്പുറത്ത്, സി.പി.എം ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.നാരായണപിള്ള, സുരേഷ് കലവറ, ജി.രാമകൃഷ്ണൻ, കെ.പി പ്രദീപ്, കെ.എം സഞ്ജുഖാൻ, ബെന്നിക്കുട്ടി, ബെറ്റ്സിജിനു എന്നിവർ സംസാരിച്ചു.