tur

തുറവൂർ : തുറവൂർ മഹാക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന ഔഷധക്കഞ്ഞി സേവിക്കുവാൻ വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നു. എല്ലാദിവസവും ദീപാരാധനയ്ക്ക് ശേഷമാണ് ഊട്ടുപുരയിൽ ഔഷധ കഞ്ഞി വിതരണം നടത്തുക. ക്ഷേത്രദർശനത്തിന് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർ വൈകിട്ട് ഔഷധക്കഞ്ഞിയും കുടിച്ചാണ് മടങ്ങുന്നത്. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് കർക്കടക മാസാചരണവും ഔഷധക്കഞ്ഞി വിതരണവും നടത്തി വരുന്നത്.