മാവേലിക്കര : കേരളാ യൂത്ത് ഡവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചക്കോളാസ് ഗോൾഡ് ട്രോഫിക്ക് വേണ്ടിയുള്ള ഓണാട്ടുകര സ്പോർട്സ് അക്കാദമി ഫുട്ബാൾ ടീമിന്റെ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബി.എച്ച്.രാജീവ് നിർവ്വഹിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജോ.സെക്രട്ടറി കെ.എ.ജയകുമാർ ജഴ്സി പ്രകാശനം നടത്തി. ഓണാട്ടുകര സ്പോർട്സ് അക്കാദമി ഡയറക്ടർമാരായ രാജീവ് രാമൻ, പ്രഹ്ലാദൻ, കോച്ച് റോബിൻ തുടങ്ങിയവർ സംസാരിച്ചു.