മാവേലിക്കര : രാജ്യത്താദ്യമായി ഒരു കായികനയം രൂപീകരിച്ച സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. തഴക്കര കല്ലിമേൽ ഗവ.ന്യൂ എൽ.പി.എസിൽ ഹെൽത്തി കിഡ്സ് പദ്ധതിയും തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ ഒരു കോടി ഒൻപത് ലക്ഷത്തി അറുപത്തൊമ്പതിനായിരം രൂപ ചിലവഴിച്ച് സംസ്ഥാന സർക്കാർ നിർമിച്ച ലൈഫ് ഫിറ്റ്നസ് കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.