കുട്ടനാട് : കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് അഗ്നി സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ സെക്ഷൻ അസിസ്റ്റന്റ് ഓഫീസർ പ്രിയാധരന്റെ നേതൃത്വത്തിൽ സി.കെ.സജീഷ്, എ.ജെ.ബഞ്ചമിൻ, അനന്തകൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു.സ്കൂൾ മാനേജർ കെ.എ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബി.ആർ.ബിന്ദു സ്വാഗതവും അദ്ധ്യാപിക വി. പ്രേമ കൃഷ്ണൻ നന്ദിയും പറഞ്ഞു .