sfsf

പൂച്ചാക്കൽ : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നടന്ന ശിൽപ്പശാല പ്രസിഡന്റ് ടി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിൽജ സലിം അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കെ.മോഹൻദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ നൈസി ബെന്നി, സെക്രട്ടറി ജെ.സന്തോഷ്, അസി.സെക്രട്ടറി എം.ജയശ്രീ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജി രമണൻ, അശ്വതി എന്നിവർ പ്രസംഗിച്ചു. ഹരിത കർമ്മ സേനയ്ക്കൊപ്പം ഒരു ദിനം എന്ന പേരിൽ പൊതു ശുചീകരണ പരിപാടി നടത്താനും തീരുമാനിച്ചു