മാവേലിക്കര: കുട്ടാനാട് ശുദ്ധജല പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, എ.ഡി.കുഞ്ഞച്ചൻ, കോമളകുമാരി, എം.കെ. പ്രഭാകരൻ, എ.മഹേന്ദ്രൻ, ജി.ഹരിശങ്കർ, ജി.രാജമ്മ, ശ്രീകുമാർ ഉണ്ണിത്താൻ, പി.ഗാനകുമാർ, കെ.മധുസൂദനൻ, മുരളി തഴക്കര, കോശി അലക്‌സ്, ജി.അജയകുമാർ, ജയിംസ് ശാമുവേൽ, എസ്.കെ.ദേവദാസ് എന്നിവർ പങ്കെടുത്തു. സമ്മേളന ശേഷം കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.