മാവേലിക്കര : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതി വിഹിതം നൽകാതെ സാമ്പതികമായി ഞെരുക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്, തെക്കേക്കര ഈസ്റ്റ്, വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് പിടിക്കൽ നടത്തിയ കൂട്ടധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ജോൺസൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെ.രാമചന്ദ്രക്കുറുപ്പ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.സുധീർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനിവർഗ്ഗീസ്, ഡി.സി.സി അംഗം കുറത്തികാട് രാജൻ, യു,ഡി.എഫ് മണ്ഡലം കൺവീനർ ആർ.അജയക്കുറുപ്പ്, ബിജു വർഗ്ഗീസ്, ജി.രാമദാസ്, രാജുപുളിന്തറ, മനോജ് ഓലകെട്ടിയമ്പലം, ഡി.അനിൽകുമാർ, കെ.മഹാദേവൻ നായർ, ഗോപാലൻ മൂലയിൽ, ലാൽ മാനാപ്പുഴ, ഇന്ദിരാ രാജു, രാജമ്മ അജയകുമാർ, ശാന്തി തോമസ്, ജി.വിജയൻ പിള്ള, ആർ.ഗോപിനാഥൻനായർ, ആർ.വിശ്വംഭരൻ, ഷോജിയോഹന്നാൻ, ഏ.ആർ.നാരായണൻ, പി.കാർത്തികേയൻ, അഖിൽ വാഴുവേലിൽ, ബിനു നീലാംബരി, കുഞ്ഞുകുട്ടി, കെ.വിജയൻ, വത്സല പുളിന്തറ, ബിനു മാമൂട്ടിൽ, മേരി ബാബു, പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.