കുട്ടനാട് : ഗുരുധർമ്മ പ്രചരണസഭ കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സത്സംഗവും സംഘടനാ വാർഷികവും നാളെ നടക്കും. രാവിലെ 8ന് കുന്നുമ്മ കാവാലം തിരുവിളങ്ങാട് മഹാദേവക്ഷേത്ര ആഡിറ്റോറിയത്തിൽ
ആരംഭിക്കുന്ന പ്രാർത്ഥനാ സത്സംഗമത്തിന് സ്വാമി അസംഗാനന്ദ, സ്വാമി അംബികാനന്ദ എന്നിവർ നേതൃത്വം നൽകും. വിദ്യാഭ്യാസ പുരസ്ക്കാര സമർപ്പണവും സംഘടനാ വാർഷികവും യുവജനസഭാ സംഗമവും കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എം.എസ്.ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും.
കേന്ദ്രസമിതി അംഗം രവീന്ദ്രൻ കായംകുളം മുഖ്യ പ്രഭാഷണം നടത്തും. സഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് അനുമോദനവും ജില്ലാ സെക്രട്ടറി എം.ഡി.സലീം സ്കോളർഷിപ്പ് വിതരണവും കേന്ദ്രസമിതി അംഗം എസ്.ഡി.രവി ഉപഹാര സമർപ്പണവും നിർവഹിക്കും
കുന്നുമ്മ ശാഖായോഗം പ്രസിഡന്റ് കെ.പി.കണ്ണൻ, സെക്രട്ടറി സുനിൽകുമാർ , മണ്ഡലം ജോയിന്റ് സെക്രട്ടറി പി.കെ.രാജേശ്വരി, മാതൃസഭാ കേന്ദ്ര സമിതി അംഗം സുഭാഷിണി തങ്കച്ചൻ, ജില്ലാ ട്രഷറർ കൃഷ്ണമ്മ രാജേന്ദ്രൻ, യുവജന സഭ കേന്ദ്ര ജോയിന്റ് കൺവീനർ എം .എച്ച്.ഹരിപ്രസാദ്, യുവജന സഭ ജില്ലാ മെമ്പർ പ്രവിത ഗോപീഷ്, യുവജനസഭ മണ്ഡലം പ്രസിഡന്റ് സി..എസ്. ബിനീഷ്, സെക്രട്ടറി നയന തങ്കച്ചൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.ആർ.ഹരിദാസ് സ്വാഗതവും മണ്ഡലം ട്രഷറർ സി.ആർ.റജി നന്ദിയും പറയും