മുഹമ്മ : മുഹമ്മ ശ്രീനാരായണ വിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണം ആരംഭിച്ചു.എല്ലാ ദിവസവും ക്ഷേത്രം മേൽശാന്തി വാരനാട് രതീഷ് മോഹൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ ഗണപതി ഹോമവും രാമായണ പാരായണവും നടക്കും. വൈകിട്ട് 5.45 ന് ലളിതാ സഹസ്രനാമാർച്ചനയും ഭഗവതിസേവയും. നാളെ രാവിലെ 7.30 ന് മഹാമൃത്യുഞ്ജയ ഹോമം. ആഗസ്റ്റ് 3 ന് കർക്കടകവാവ് ദിവസം രാവിലെ 7 മുതൽ ബലിതർപ്പണവും പ്രത്യേക നമസ്ക്കാരവും കൂട്ടനമസ്ക്കാരവും തിലഹവനവും നടക്കും.