മാന്നാർ: കുട്ടമ്പേരൂർ ശ്രീ ശുഭാനന്ദാനന്ദാലയത്തിൽ ശുഭാനന്ദ ഗുരുദേവന്റെ 74-ാമത് മഹാസമാധി ദിനാചരണം നാളെ വൈകിട്ട് ആശ്രമമഠാധിപതി ശുഭാനന്ദശക്തി ഗുരുദേവന്റെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജ, പ്രാർത്ഥന, പുഷ്‌പാർച്ചന, ഗുരുദക്ഷിണ എന്നിവയോടെ ഭക്തിനിർഭരമായി നടക്കും. 29 ന് പ്രഭാതത്തിൽ മുട്ടേൽ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിക്കുന്ന മൗനജാഥ, പ്രാർത്ഥന, അന്നദാനം എന്നിവയോടെ മഹാസമാധി ദിനാചരണം സമാപിക്കും.