hj

ആലപ്പുഴ: സംയുക്ത കായികാദ്ധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ആലപ്പുഴ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംഘടന മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ചന്ദ്രബാനു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് സി മുഖ്യപ്രഭാഷണം നടത്തി. വിനയചന്ദ്രൻ, ഷമീം അഹമ്മദ്, രഞ്ജു സക്കറിയ, ഷജിത്ത് ഷാജി, ഐജിൻ, ഷീല സീനാ, ശാരി, അർജ്ജുൻ, അരുൺ, വിനോദ്, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അവകാശ പത്രിക സമർപ്പിച്ചു.