മുഹമ്മ: ശ്രീ ഘണ്ടാകർണ്ണദേവനും ശ്രീ മഹാദേവനും തുല്യ പ്രാധാന്യത്തോടെ അനുഗ്രഹം ചൊരിയുന്ന തെക്കനാര്യാട് കൈതത്തിൽ ശ്രീ ഘണ്ടാകർണ്ണ- ശിവ മഹാക്ഷേത്രത്തിൽ കർക്കടകവാവ് ബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കർക്കടകവാവ് ബലിദിനമായ ആഗസ്റ്റ് 3 ഭക്തർക്ക് സുഗമമായ ബലിതർപ്പണത്തിന് അവസരമൊരുക്കാൻ ജീവനക്കാർക്ക് പുറമെ ക്ഷേത്രം കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ സേവനത്തിനുണ്ടാകും. ക്ഷേത്രം മേൽശാന്തി പവനേഷ് കുമാർ, പൊന്നാരിമംഗലത്തിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ. പുലർച്ചെ 3.30 ന് മഹാഗണപതി ഹോമം, പിതൃപൂജ ,തിലഹോമം, സുകൃത ഹോമം, കറുക ഹോമം എന്നിവ നടക്കും.രാവിലെ 5.30 മുതൽ ഭക്തർക്ക് ബലിതർപ്പണം നടത്താം. ബലിതർപ്പണം നിർവ്വഹിക്കാൻ തലേ ദിവസം മുതൽ ക്ഷേത്രം വഴിപാട് കൗണ്ടറിൽ നിന്ന് രസീതെടുക്കാം. ബലിതർപ്പണ ദിവസം പുലർച്ചെ മുതൽ ക്ഷേത്രം വഴിപാട് കൗണ്ടർ പ്രവർത്തിക്കും.