ചേർത്തല : അതുല്യനടനും സംസ്‌കാരയുടെ രക്ഷാധികാരിയുമായിരുന്ന രാജൻ പി.ദേവിന്റെ പതിനഞ്ചാം ചരമവാർഷികം ചേർത്തല സംസ്‌ക്കാരയുടെ നേതൃത്വത്തിൽ ആചരിക്കും. വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ 29ന് രാവിലെ 10.30ന് നടക്കുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിക്കും. നടനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ അഭയൻ കലവൂർ ഉദ്ഘാടനം ചെയ്യും. ടോം ജോസഫ് ചമ്പക്കുളം മുഖ്യ പ്രഭാഷണം നടത്തും.ഗുരുപൂജ അവാർഡ് നേടിയ അഭയൻ കലവൂരിനെ മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ആദരിക്കും.