ഹരിപ്പാട്: വീയപുരം ഗ്രാമപഞ്ചായത്ത് യോഗം വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ് ബഹിഷ്ക്കരിച്ചു. പ്രസിഡന്റ് ഷീജസുരേന്ദ്രന്‍ അംഗങ്ങളുമായി ആലോചിക്കാതെ പലതീരുമാനങ്ങളും എടുക്കുന്നതാണ് വൈസ് പ്രസിഡന്റിന്റെ ബഹിഷ്ക്കരണത്തിന് കാരണം. വ്യാഴാഴ്ച രാവിലെ നടന്ന യോഗത്തിലാണ് ബഹിഷ്ക്കരണമുണ്ടായത്. സ്വതന്ത്രനായ പി.എ.ഷാനവാസിന്റെ പിന്തുണയിൽ എൽ.ഡി.എഫാണ് പഞ്ചായത്ത്‌ ഭരിക്കുന്നത്.