hhj

ഹരിപ്പാട് : കുമാരപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വെട്ടിശ്ശേരി പാടത്തിന്റെ ഭാഗമായ ഒരേക്കറോളം നിലം നികത്താനുള്ള ശ്രമം കർഷക തൊഴിലാളി യൂണിയൻ തടഞ്ഞു. ജില്ലാ സെക്രട്ടറി എം.സത്യപാലന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തി കൊടി നാട്ടുകയായിരുന്നു.

നീരൊഴുക്ക് തടസപ്പെടുത്തി ഓട അടക്കം നികത്തുന്നതുമൂലം നൂറു കണക്കിന് കുടുംബങ്ങൾ വെള്ളത്തിൽ മുങ്ങുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് നേതാക്കൾ പറഞ്ഞു. സി.പി.എം കുമാരപുരം വടക്ക് ലോക്കൽ സെക്രട്ടറി ആർ.രതീഷ്, കെ.എസ് കെ.ടി.യു. മേഖലാ സെക്രട്ടറി വി.ഉദയൻ, മേഖലാ പ്രസിഡന്റ് യു.പ്രദീപ്, ലോക്കൽ കമ്മറ്റി അംഗം മുഹമ്മദ് സാലി, ഡി.വൈ എഫ്.ഐ മേഖലാ പ്രസിഡന്റ് നീതീഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. നകത്തിയ ഭാഗം പൂർവ്വസ്ഥിതിയിലാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കെ.എസ്. കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ ആവശ്യപ്പെട്ടു.