അമ്പലപ്പുഴ: കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ഭൂപടം കേന്ദ്ര ധനമന്ത്രിക്ക് അയച്ച് പ്രതിഷേധിച്ചു. കെ . എസ് .യു സംസ്ഥാന ജനറൽ സെക്രട്ടറി മാഹീൻ മുപ്പതിൽചിറ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് അഷ്ഫാക് അഹമ്മദ് അദ്ധ്യക്ഷനായി .കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു , അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം യു .എം. കബീർ , നിസാർ വെള്ളാപ്പള്ളി,സൈനുലാബുദ്ധീൻ,നവാസ് പതിനഞ്ചിൽ , റ്റി .എസ് .കബീർ എന്നിവർ സംസാരിച്ചു.