അമ്പലപ്പുഴ : ജൂനിയർ ജയ്സിസ് പുന്നപ്രയുടെ ആഭിമുഖ്യത്തിൽ യുവശക്തി വാരാചരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽ പരിസരം ശുചീകരണ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വട്ടയാൽ സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്ന സ്വച്ച് ഭാരത് ഉൽഘാടനം ആലപ്പുഴ മുനിസിപ്പൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കൽ നിർവഹിച്ചു. ജൂനിയർ ജയ്സിസ് സോൺ പ്രസിഡന്റ് റിസാൻ എ. നസീർ മുഖ്യ പ്രഭാഷണം നടത്തി.ജെ. സി. ഐ പുന്നപ്ര ലോം പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷനായി .സ്കൂൾ ഹെഡ് മിസ്ട്രെസ് എലിസബത്ത്, ഡെപ്യൂട്ടി എച്ച്. എം ജെസ്മിൻ തുടങ്ങിയവർ പ്രസംഗിച്ചു.