ആലപ്പുഴ : ജില്ലാ ലീഗൽ സർവ്വീസസ് സൊസൈറ്റിയുടെയും കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ , എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മറ്റികളുടെയും ആഭിമുഖ്യത്തിൽ നിയമ അവബോധന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ജഡ്ജ് കെ.കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ലോ ആൻഡ് ഡെവലപ്പ്മെന്റ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് അസോസിയേറ്റ് ഡോ.കെ.ബാലകൃഷ്ണൻ ക്ലാസ് നയിച്ചു. സബ് ജഡ്ജ് പ്രമോദ് മുരളി, ജില്ലാ പ്ലീഡർ വി.വേണു, സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി.വി ജയചന്ദ്രൻ , ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിനോദ് കുമാർ. എസ് എന്നിവർ പങ്കെടുത്തു.