ഹരിപ്പാട്: ധീര സൈനികൻ രാധാകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ അലപ്പുഴ ജില്ലയിലെ സൈനിക കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയത്തിൻ്റെ 25ാം വാർഷികാചരണം നടന്നു . സമ്മേളനം ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് പ്രസിഡന്റ് മനോജ് കരിമുളയ്ക്കൽ അധ്യക്ഷത വഹിച്ചു. അനിൽകുമാർ ചെറുതന, എൻ.സദാശിവൻ, ശാലിനിശ്രീനിവാസൻ , സുബേദാർ മേജർ മധു, ദയാനന്ദൻ നടുവട്ടം എന്നിവർ സംസാരിച്ചു.