meenath

വള്ളികുന്നം: ജില്ലാ പഞ്ചായത്ത് മീനത്ത് ക്ഷീര സഹകരണ സംഘത്തിന് അനുവദിച്ച റിവോൾവിംഗ് ഫണ്ടിന്റെ വിതരണ ഉദ്ഘാടനവും കർഷകസമ്പർക്ക പരിപാടിയും ജില്ലാ പഞ്ചായത്തംഗം ബിബിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡ‌ന്റ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ബ്ളോക്ക് പഞ്ചായത്തംഗം കെ.വി അഭിലാഷ് കുമാർ, പഞ്ചായത്തംഗം ഇന്ദുകൃഷ്ണ, ക്ഷീര വികസന ഓഫീസർ വിനോദ് .വി , ഷെർലിൻ മാത്യു എന്നിവർ പ്രസംഗിച്ചു.