മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്തിൻറ്റേയും കൃഷിഭവന്റെയും കാർഷിക വികസന സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 17ന് കർഷക ദിനാചരണത്തോടനുബന്ധിച്ച് മാന്നാർ പഞ്ചായത്തിലെ പ്രമുഖ കർഷകരെ ആദരിക്കുന്നു. സമ്മിശ്രകർഷകൻ/കർഷക, നെൽകർഷകൻ/കർഷക, പച്ചക്കറി കർഷകൻ/ കർഷക, നാളികേര കർഷകൻ/കർഷക, വനിതാ കർഷക, ക്ഷീര കർഷകൻ/കർഷക, കുട്ടി കർഷകൻ/കർഷക, പട്ടിക ജാതി കർഷകൻ/കർഷക, കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകർ 30 ന് വൈകിട്ട് 5ന് മുമ്പായി നിലവിലുള്ള കൃഷിയുടെ വിവരങ്ങൾ അടങ്ങിയ അപേക്ഷ കൃഷിഭവനിൽ നൽകണമെന്ന് മാന്നാർ കൃഷി ഓഫീസർ അറിയിച്ചു.