ചേർത്തല: അഗ്രികൾച്ചറൽ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഓണക്കാല പച്ചക്കറി കൃഷി ആരംഭിച്ചു. പച്ചക്കറി നടീൽ ഉദ്ഘാടനം സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി ബി.വിനോദ് നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.ഷാജി മോഹൻ അദ്ധ്യക്ഷത വഹിച്ചു.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു,കെ.വി.ചന്ദ്രബാബു,എം.ഇ. കുഞ്ഞുമുഹമ്മദ്,ശ്രീകാന്ത്,വി.കെ. ഷാജിമോൻ,സ്മിത,ജി.അജിത്ത് കുമാർ,ഉദയപ്പൻ ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.