ആലപ്പുഴ : ആലപ്പുഴയുടെ കായിക രംഗത്തെ പ്രമുഖരായ അത്‌ലറ്റിക്കോ ഡി ആലപ്പിയും പുന്നമട ബോട്ട ക്ലബും ചേർന്ന് തുഴയെറിയുന്ന ചമ്പക്കുളം ചുണ്ടൻ നീരണിഞ്ഞു. ഇന്നലെ രാവിലെ എട്ടിനു നടന്ന നീരണിയൽ ചടങ്ങിൽ ചലച്ചിത്ര താരം ടൊവീനോ തോമസ് മുഖ്യാതിഥിയായി. വള്ളംകളിയുടെ ചരിത്രത്തിൽ ചമ്പക്കുളം ചുണ്ടൻ 50 വർഷം പൂർത്തിയാക്കുന്നതും ഈ വർഷമാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം വലിയ ജനസഞ്ചയം നീരണിയൽ ചടങ്ങ് വകക്ഷിക്കാൻ എത്തി. ടൊവീനോ എത്തിയതോടെ തുഴച്ചിൽക്കാരിലും കാഴ്ചക്കാരിലും ആവേശം അണപൊട്ടി. ആർപ്പു വിളികളോടെയാണ് വള്ളം നീറ്റിലിറക്കിയത്. വള്ളത്തില്‍ ചുംബിച്ചാണ് ടൊവിനോ നീരണിയൽ ചടങ്ങിനു തുടക്കമിട്ടത്. വള്ളത്തിന്റെ ശില്പിയെയും നേതൃത്വം നൽകുന്നവരെയും ടൊവിനോ പൊന്നാടയണിയിച്ച് ആദരിച്ചു.