മാങ്കാംകുഴി : വെട്ടിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന് വൈകിട്ട് 5ന് മാങ്കാംകുഴി തഴക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എ. ഐ. സി .സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് വൈ.രമേശ് അദ്ധ്യക്ഷത വഹിക്കും. മറിയാമ്മ ഉമ്മൻ ഭക്ഷ്യധാന്യ കിറ്റ് വിതരണം നിർവ്വഹിക്കും. അഡ്വ.കോശി എം. കോശി വിവിധ ആദരവുകൾ സമർപ്പിക്കും. കറ്റാനം ഷാജി , അഡ്വ.കെ.ആർ മുരളീധരൻ , എം.ആർ രാമചന്ദ്രൻ , മനോജ് സി. ശേഖർ , ജി.ഹരിപ്രകാശ് ,സുരേഷ് കുമാർ കളീക്കൽ തുടങ്ങിയവർ സംസാരിക്കും.