മാന്നാർ : കുട്ടമ്പേരൂർ ഹാപ്പി വില്ലയിൽ അഭിലാഷ് ബാബുവിന്റെ മകൻ നിലാമൗലിയെ (11)അജ്ഞാതവാഹനമിടിച്ചിട്ട സംഭവത്തിൽ ശിശുക്ഷേമ സമിതി വീട്ടിലെത്തി കുട്ടിയുടെ മൊഴി എടുത്തു. അന്വേഷണം കാര്യക്ഷമമല്ലെന്നും അതിനാൽ കേസിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും ശിശുക്ഷേമ സമിതിക്കും കുട്ടിയുടെ പിതാവ് അഭിലാഷ് പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ശിശുക്ഷേമ സമിതി വീട്ടിലെത്തി നിലാമൗലിയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ വിദ്യാർത്ഥിയെ ഇടിച്ചിട്ട വാഹനത്തെ സംബന്ധിച്ച് മാന്നാർ പൊലീസിന് ചില സൂചനകൾ ലഭിച്ചതായിട്ടാണ് അറിയുന്നത്.