s

മാവേലിക്കര: മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതയും തഴക്കര എ.ജി.പി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ഡോ.എം.എസ്. വല്ല്യത്താൻ അനുസ്മരണം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലിത്ത അദ്ധ്യാക്ഷനായി. മുരളീധരൻ തഴക്കര സ്വാഗതം പറഞ്ഞു. എഫ്.എ.സി.ടി മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ജി.സി.ഗോപാലപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ചുനക്കര ജനാർദ്ദനൻനായർ, ജയപ്രകാശ് വല്യത്താൻ, ഡോ.സോണിയസുരേഷ്, ഡോ.സ്റ്റീഫൻ കുളത്തുംകരോട്ട്, ദുർഗ്ഗ.കെ.ആർ എന്നിവർ സംസാരിച്ചു.