s

ആലപ്പുഴ: ജില്ല പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗപരിമിതർക്ക് ഇലക്ട്രോണിക് വീൽചെയറുകൾ വിതരണം ചെയ്തു. എച്ച്. സലാം എം.എൽ.എ. വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.എസ്. താഹ, ബിനു ഐസക് രാജു, എം.വി.പ്രിയ, അംഗങ്ങളായ ജോൺ തോമസ്, അനന്തു രമേശൻ, വി. ഉത്തമൻ, ഹേമലത, ഗീതാ ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.