ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വള്ളംകളി കമന്ററി മത്സരം 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ്‌സ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. മുൻ എം.എൽ.എ. സി.കെ സദാശിവൻ ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി വിഭാഗങ്ങൾക്കും പൊതുവിഭാഗത്തി(പ്രായപരിധിയില്ല)ലുമായി രണ്ടു മത്സരങ്ങളാണ് സംഘടിപ്പിക്കുക. അഞ്ചു മിനിറ്റ് ആണ് സമയപരിധി. 2023 നെഹ്റു ട്രോഫി ജലമേളയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്.
മലയാള പ്രയോഗങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. താല്പര്യമുള്ളവർ 30-ന് ഉച്ചയ്ക്ക് ശേഷം 1.30-ന് സെന്റ് ജോസഫ്‌സ് കോളജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0477-2251349.