മാവേലിക്കര : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ, ജനറൽ സെക്രട്ടറിമാരായ നൈനാൻ സി.കുറ്റിശ്ശേരിൽ, എം.കെ.സുധീർ, ലളിതാ രവീന്ദ്രനാഥ്, ബി.രാജലക്ഷ്മി, കെ.പി.സി.സി അംഗം കുഞ്ഞുമോൾ രാജു ,നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര, കൗൺസിലർ മനസ്സ് രാജൻ തുടങ്ങിയവർ സംസാരിച്ചു.