ആലപ്പുഴ: കായംകുളം അഴീക്കൽ ഹാർബറിൽ ഫിഷറീസ് വകുപ്പ് പാട്രോളിങ്ങിൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. 3000 കിലോ ചെറിയ അയല മത്സ്യം കണ്ടു കെട്ടി നശിപ്പിച്ചു.
മത്സ്യം പിടിച്ചെടുത്ത ജെനി എന്ന വള്ളത്തിനെതിരെ നിയമ നടപടി സ്വീകരിച്ചു.