അമ്പലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മെരിറ്റ് ഈവനിംഗും അനുമോദന സമ്മേളനവും സബ് ജഡ്ജ് പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.സി.ജയകുമാർ അധ്യക്ഷത വഹിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ.പി.സരിത, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത ശശി, പ്രിൻസിപ്പൽ സുമ എ, പ്രധാനാധ്യാപിക എൻ മായ, പ്രഭ വിജയൻ സീനിയർ അസ്സിസ്റ്റന്റ് ബൈജു ബാസ്റ്റിൻ എ.പി, സ്റ്റാഫ് സെക്രട്ടറി മിനിമോൾ വർഗീസ്, കെ അനിൽകുമാർ, രാജലക്ഷ്മി നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.