ഹരിപ്പാട്: ചിങ്ങോലി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഏകദിന ശിൽപ്പശാല നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശോഭ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പദ്മശ്രീ ശിവദാസൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് എസ്.ചേപ്പാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിസോഴ്സ് പേഴ്സൺ സി.കെ.ഉണ്ണിത്താൻ ക്ലാസ്സ്‌ നയിച്ചു. സെക്രട്ടറി ജയശ്രീ എസ് , വി.ഇ.ഒ അജിത് കുമാർ, മെമ്പർമാരായ സുരേഷ് കുമാർ, ഇന്ദുലത എം. ബി , പ്രമീഷ് പ്രഭാകരൻ, ഹരിപ്രസാദ്, എം. എ. കലാം,രാജേഷ്, ഇക്ബാൽ എന്നിവർ സംസാരിച്ചു.