ചെന്നിത്തല: ചെന്നിത്തല -തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം ഏകദിന ശില്ലശാല നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏകദിന ശില്പശാലയിൽ സെക്രട്ടറി പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ട നിർദ്ദേശം ഗ്രാമസേവിക ഷൈലജ അവതരിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി, ജനപ്രതിനിധികളായ ജി.ജയദേവ്, വിനുകരുൺ, പ്രസന്ന, ഗോപൻ ചെന്നിത്തല, പ്രവീൺകാരാഴ്മ, ആസൂത്രണ സമിതിയംഗം സോമനാഥൻ പിള്ള, മായദേവി, ശില്പ തുടങ്ങിയവർ സംസാരിച്ചു.