ഹരിപ്പാട്: കേരള പ്രദേശ് എക്സ് സർവീസ് മെൻ കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികം ആഘോഷിച്ചു. തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സ്മൃതി യാത്രയ്ക്ക് കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.അനിൽകുമാർ നേതൃത്വം നൽകി. തൃക്കുന്നപ്പുഴ സൗത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ സ്മൃതിയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എക്സ് സർവീസ് മെൻ കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ഡി.സി.സി അംഗം അഡ്വ.രഞ്ജിത്ത്ചിങ്ങോലി മുഖ്യപ്രഭാഷണം നടത്തി. തൃക്കുന്നപ്പുഴ നോർത്ത് മണ്ഡലം പ്രസിഡന്റ് രഘുനാഥൻ സ്വാഗതവും,എക്സ് സർവീസ് കോൺഗ്രസ് തൃക്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് ലാലൻ നന്ദിയും പറഞ്ഞു.