അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ സർക്കാർ, എയ്‌ഡഡ് കോളേജുകളിലേക്ക് 2024- 25 അദ്ധ്യയനവർഷത്തെ സൈക്കോളജി അപ്രന്റീസുകളുടെ നിയമനം നടത്തുന്നതിനായുള്ള ഇന്റർവ്യൂ 30ന് രാവിലെ 10ന് അമ്പലപ്പുഴ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാന്തര ബിരുദം കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ജീവനി പ്രവൃത്തിപരിചയം, ക്ലിനിക്കൽ/കൗൺസലിംഗ് പ്രവൃത്തി പരിചയം, കൗൺസിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യത ആയി കണക്കാക്കും. പ്രതിമാസം 17600 രൂപയാണ് പ്രതിഫലം.താല്പര്യമുള്ളവർ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.