ആലപ്പുഴ: ആലപ്പുഴയിലെ പ്രഥമ അൽഫോൻസാ തീർത്ഥാടന കേന്ദ്രമായ ചാത്തനാട് സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ കൊടിയേറ്റ് നടന്നു. ഇടവക വികാരി ഫാദർ ആന്റോആന്റണി പെരുമ്പള്ളിത്തറ കൊടിയേറ്റ് നിർവഹിച്ചു. ഫാദർ മാത്യു പുളിച്ചമാക്കൻ, കൈക്കാരന്മാരായ എം.ജെ ഷാജി സാന്ദ്രം, അനിൽ മാത്യു വടക്കേവേലിക്കകം, പ്രേസുദെന്തി നിക്സൺ കുട്ടിത്തറ, തിരുന്നാൾ കൺവീനർ അലക്സ് ചെറിയതുണ്ടത്തിൽ, പള്ളി സെക്രട്ടറി വി.ഡി.ചാക്കോ കൊച്ചുപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.