ചേർത്തല: തണ്ണീർമുക്കം കരിക്കാട് പനയിട ദേവീക്ഷേത്രത്തിൽ പി.ജി.രാഘവൻ അനുസ്മരണവും രാമായണയജ്ഞവും 28 മുതൽ 30വരെ നടക്കും.സ്വാതന്ത്ര്യസമര സേനാനിയും ക്ഷേത്രം രക്ഷാധികാരിയുമായിരുന്ന പി.ജി.രാഘവന്റെ (അമ്മാവൻ)11ാമത് ചരമവാർഷികത്തിന്റെ ഭാഗമായാണ് യജ്ഞം നടത്തുന്നത്. കർക്കടകത്തിലെ കാർത്തിക നക്ഷത്രത്തിൽ ശ്രീരാമപട്ടാഭിഷേകത്തോടെ, അമ്മാവന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടുകൂടിയാണ് ചടങ്ങുകൾ സമാപിക്കുന്നത്. സി.എം.പീതാംബരനാണ് യജ്ഞാചാര്യൻ.
യജ്ഞദിനങ്ങളിൽ ഉച്ചക്ക് അന്നദാനമടക്കമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം പ്രസിഡന്റ് ടി.ആർ.പ്രസാദ്,രക്ഷാധികാരി പി.വിലാസിനി എന്നിവർ അറിയിച്ചു. 28ന് രാവിലെ 8ന് ശ്രീരാമ വിഗ്രഹപ്രതിഷ്ഠ,8.30ന് ക്ഷേത്രം പ്രസിഡന്റ് ടി.ആർ.പ്രസാദ് ദീപംതെളിക്കും.പി.വിലാസിനി ഗ്രന്ഥസമർപ്പണം നടത്തും.ഉച്ചക്ക് പ്രസാദമൂട്ട്.രാത്രി 7.30ന് പ്രഭാഷണം.29ന് ഉച്ചക്ക് പ്രസാദമൂട്ട്,വൈകിട്ട് പ്രഭാഷണം.30ന് രാവിലെ അമ്മാവന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന.ഒന്നിന് പ്രസാദമൂട്ട്,വൈകിട്ട് 6ന് പട്ടണക്കാട് സ്വരാജ് അവതരിപ്പിക്കുന്ന സംഗീതസന്ധ്യ.