ambala

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ 16 ഗുണഭോക്താക്കൾക്ക് മത്സ്യബന്ധന വള്ളങ്ങൾ വിതരണം ചെയ്തു. എച്ച് .സലാം എം. എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ.വി.എസ്.ജിനുരാജ്, പ്രിയ അജേഷ്, കെ.രാജീവൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി, പഞ്ചായത്തംഗങ്ങളായ ശ്രീദേവി, ആർ .സുനി, ലീന രജനീഷ്, പ്രസന്ന കുഞ്ഞുമോൻ, സുഭാഷ് കുമാർ, ഫിഷറീസ് ഓഫീസർ റജി കലക്സ്, പഞ്ചായത്ത് സെക്രട്ടറി ബി. സിന്ധു, അസി.സെക്രട്ടറി എച്ച്. മസൂദ് എന്നിവർ പങ്കെടുത്തു.